നമ്മുടെ രക്ഷിതാവും കര്‍ത്താവുമായ യേശുക്രിസ്തുവിന്‍െറ നാമത്തില്‍ സ്നേഹവന്ദനം !!!
യേശുക്രിസ്തുവിന്‍െറ മാതൃകയും ഉപദേശങ്ങളും നാം പാലിക്കുവാന്‍ ശ്രമിക്കുന്തോറും, മരുഭൂമിയിലെ ഒരു കൂട്ടായ്മ എന്ന നിലയില്‍ ഞങ്ങളെതന്നെ ആരാധനയ്ക്കും സേവനത്തിനുമായി സമര്‍പ്പിച്ചിരിക്കുന്നു. ഒരു ക്രിസ്തീയ കുടുംബം എന്ന നിലയില്‍ തമ്മില്‍ തമ്മില്‍ കടപ്പെട്ടിരിക്കയാല്‍, ദൈവസ്നേഹത്തില്‍ അന്യോന്യം സ്നേഹിക്കുകയും സഹകരിക്കുകയും ചെയുന്നു. സഭയെ ദൈവം നിലനിര്‍ത്തിയിരിക്കുന്നത്, ഒരു ദൈവോദ്ദേശത്തിനായും, ദിവ്യനിയോഗത്തോടെയും, ദേശത്ത് വെളിച്ചവുമായിട്ടാണ്. സന്ദര്‍ശകര്‍ക്ക് ഈ മാധ്യമം ഒരു അനുഗ്രഹമായിരിക്കട്ടെ…
ചരിത്രം
“….ഞാ൯ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങള്‍ അതിനെ ജയിക്കയില്ല” (മത്തായി 16:18)
“….നിങ്ങളില്‍ നല്ല പ്രവൃത്തിയെ ആരംഭിച്ചവന്‍ യേശുക്രിസ്തുവിന്റെ നാളോളം അതിനെ തികെക്കും” (ഫിലിപ്പിയ൪ 1:6)
മുകളില്‍ ഉദ്ധരിച്ച ഇരു വാക്യങ്ങളും ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച്, കുവൈറ്റിനോടുള്ള ബന്ധത്തില്‍ വളരെ വാസ്തവവും അന്വര്‍ത്ഥവുമാണ്. 1981- ല്‍ ഒരു ഭവനത്തില്‍ വെറും 8 പേരുമായി ആരംഭിച്ച ഈ കൂട്ടായ്മയെ, സര്‍വ്വശക്ക്തന്‍ന്റെ അനുഗ്രഹത്താല്‍ ഇന്ന് 125 ല്‍ പരം വിശ്വാസികളുമായി ആരാധിക്കുവാന്‍ ദൈവം ഇടയാക്കുന്നു. കഴിഞ്ഞ 3 ല്‍ പരം പതിറ്റാണ്ടുകള്‍ സൂക്ഷിച്ച ദൈവത്തെ നന്ദിയോടെ സ്തുതിക്കുന്നു. ഞങ്ങളുടെ സഭയുടെ വളര്‍ച്ചയ്ക്ക് വളരെ അദ്ധ്വാനിച്ച പാസ്റ്റ൪ മത്തായി കുരുവിള, പാസ്റ്റ൪ സാം ജോണ്‍, പാസ്റ്റ൪ മത്തായി ജോണ്‍, പാസ്റ്റ൪മനോജ് തോമസ്, പാസ്റ്റ൪ ജോയി തോമസ്, പാസ്റ്റ൪ കെ. ജി. മാത്യു, പാസ്റ്റ൪ നൈനാ൯ കെ. ജോ൪ജ് എന്നിവരെ നന്ദിയോടെ ഓര്‍ക്കുന്നു.
1990 ഓഗസ്റ്റില്‍ ഇറാഖ് അധിനിവേശ കാലഘട്ടത്തില്‍ സഭാംഗങ്ങളില്‍ ചുരുക്കം പേരൊഴികെ എല്ലാവരും സ്വദേശത്തേക്ക് മടങ്ങി. സ്വാതന്ത്ര്യാനന്തരം 1991 ജൂണില്‍ ചില വിശ്വാസികള്‍ മടങ്ങി വന്ന് ആരാധന പുനഃരാരംഭിക്കുകയും എന്‍.ഇ.സി.കെ യില്‍ നമുക്ക് ആരാധനസ്ഥലം ലഭിക്കുകയും ചെയ്തു. ഇപ്പോള്‍ എല്ലാ ഞാറാഴ്ചയും വൈകിട്ട് 7:00 - 9:00 വരെ ആരാധിക്കുകയും ചെയ്യുന്നു. ജൂലൈ 2017 മുതല്‍ പാസ്റ്റ൪ പി. എ. അനിയ൯ ശുശ്രൂഷകനായി സേവനമനുഷ്ടിക്കുന്നു.
കഴിഞ്ഞ നാളുകളില്‍ ദൈവസഭയെ ദൈവം ധാരാളമായി അനുഗ്രഹിക്കുകയും ഇന്ന് നമ്മുടെ സഭ അനേകര്‍ക്ക് അനുഗ്രഹമായിരിക്കുകയും ചെയ്യുന്നു.